കോളജുകളിൽ ഒളിന്പിക്സ് മാതൃകയിലുള്ള കായികമേളകൾ സംഘടിപ്പിക്കണമെന്ന്
1544790
Wednesday, April 23, 2025 6:51 AM IST
തിരുവനന്തപുരം : കോളജുകളിലും സർവകലാശാലകളിലും ഒളിന്പിക്സ് മാതൃകയിലുള്ള കായികമേളകൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള റീജിയണൽ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സംസ്ഥാന ചെയർമാനും ശ്രീ നാരായണഗുരു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ അഡ്വ.ജി.സുഗുണൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ സ്കൂളുകളിൽ സ്കൂൾ നിലവാരത്തിലും ജില്ലാനിലവാരത്തിലും ഒളിന്പിക്സ് മാതൃകയിലുള്ള കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. വിദ്യാർഥികൾക്ക് ഏറെ ഗുണകരമായ ഈ തീരുമാനം കോളജ് നിലവാരത്തിലും സർവകലാശാല നിലവാരത്തിലും നടപ്പിലാക്കിയാൽ അത് കേരളത്തിലെ കായികമേഖലയുടെ വളർച്ചയ്ക്ക് വളരെ സഹായകരമായിരിക്കുമെന്ന് ജി.സുഗുണൻ പറഞ്ഞു.