വലിയതുറ (കൊച്ചെടത്വാ) സെന്റ് നിക്കോളാസ് പള്ളിയിലെ തിരുനാൾ കൊടിയേറ്റ് 27ന്
1545047
Thursday, April 24, 2025 6:02 AM IST
വിഴിഞ്ഞം: തിരുവനന്തപുരത്തെ പ്രശസ്ത തീർഥാടന കേന്ദ്രമായ പുതിയതുറ (കൊച്ചെടത്വ) സെന്റ് നിക്കോളാസ് ദേവാലയത്തിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ കൊടിയേറ്റ് 27നു വൈകുന്നേരം നടക്കും.
ആഗോള കത്തോലിക്ക സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ മരണവുമായി ബന്ധപ്പെട്ട് 25-ാം തീയതി നടത്താനിരുന്ന കൊടിയേറ്റ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്ന ശനിയാഴ്ച കഴിഞ്ഞ് ഞായറാഴ്ച തിരുനാൾ ആരംഭിച്ച് മേയ് നാലിന് അവസാനിക്കുന്ന രീതിയിലേക്കു മാറ്റുകയായിരുന്നു.
എന്നാൽ കുട്ടികളുടെ ആദ്യകുർബാനയും സ്ഥൈര്യലേപനവും മുൻ നിശ്ചയിച്ച പ്രകാരം ദേവാലയത്തിൽ ഉണ്ടായിരിക്കുമെന്നു ഇടവക വികാരി ഫാ. ഗ്ലാഡിൻ അലക്സ് അറിയിച്ചു.