ആശാവര്‍ക്കര്‍മാരോടുള്ള മനുഷ്യത്വരഹിത സമീപനം അവസാനിപ്പിക്കണം: വി.എസ്.ശിവകുമാര്‍
1516734
Saturday, February 22, 2025 6:26 AM IST
തിരുവനന്തപുരം: 27000ത്തിലധികം വരുന്ന ആശാവര്‍ക്കര്‍മാര്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍. 16 മണിക്കൂര്‍വരെ ജോലിചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന ഓണറേറിയം വളരെ തുച്ഛമാണ്.
കേവലം 7000 രൂപ ഓണറേറിയം ലഭ്യമായതുകൊണ്ട് ഇന്നത്തെ സമൂഹത്തില്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. പകരം അവരെ അപമാനിക്കുകയും കള്ളക്കേസുകളില്‍ കുടുക്കുകയുമാണ് ചെയ്യുന്നത്.
ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നും പെന്ഷന് നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും 5 ലക്ഷം രൂപ പെന്‍ഷന്‍കാര്‍ക്ക് അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തുന്ന 12-ാം ദിവസത്തെ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.ശിവകുമാര്‍.
ജീവിക്കാനാവശ്യമായ ശമ്പളവര്‍ദ്ധനവ് നല്‍കണമെന്നാവശ്യപ്പെട്ട് സമരം നടത്തുമ്പോള്‍ ധനകാര്യമന്ത്രിയും ആരോഗ്യമന്ത്രിയും അവരെ അപമാനിക്കുകയാണെന്നും വി.എസ്.ശിവകുമാര്‍ പറഞ്ഞു.