സ്കൂൾ വാർഷികവും യാത്രയയപ്പു സമ്മേളനവും നടത്തി
1516729
Saturday, February 22, 2025 6:26 AM IST
അമ്പൂരി: അമ്പൂരി സെന്റ് ജോർജ് എൽപി സ്കൂളിന്റെ 70-ാമത് വാർഷികവും വിരമിക്കുന്ന സാന്റി പി. ജോസഫിന്റെ യാത്രയപ്പു സമ്മേളനവും പഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് കരുവേലിയുടെ അദ്ധ്യക്ഷത വഹിച്ചു. അമ്പൂരി പാറശാല എഇഒ എ. സുന്ദർദാസ് , പഞ്ചായത്ത് മെമ്പർ ബിന്ദു ബിനു, സി.ഫ്ലവർ ജോസ് എസ്എച്ച്, സി.ഷൈനി ജോസഫ് (ഹെഡ്മിസ്ട്രസ്), റെജി വർഗീസ്, ജിൻസി സെബാസ്റ്റ്യൻ, സുനിത അനിൽ,
രമ്യ രാജ്, പ്രസീബ ജെ. ബി, ഏബൻ സുനിൽ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.