മാർ ഈവാനിയോസ് ബാസ്കറ്റ്: പാലാ അൽഫോൻസ കോളജ് ജേതാക്കൾ
1516713
Saturday, February 22, 2025 6:10 AM IST
തിരുവനന്തപുരം: മാർ ഈവാനിയോസ് ട്രോഫി ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ പാലാ അൽഫോൻസ കോളജ് വനിതാവിഭാഗം കിരീടം സ്വന്തമാക്കി.
ഫൈനലിൽ പ്രൊവിഡൻസ് കോളജ് കോഴിക്കോടിനെ 40-33 ന് അവർ കീഴടക്കി. 14 പോയിന്റ് നേടിയ മരിയ ജോണ്‍സണാണ് അൽഫോൻസയുടെ ടോപ് സ്കോറർ. കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബാസ്കറ്റ് ബോൾ പൂർവവിദ്യാർഥി മത്സരവും ഒത്തുചേരലും നടന്നു.
കൂടാതെ കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും മാർ ഈവാനിയോസ് കോളജിലെ കെമിസ്ട്രി വിഭാഗം മുൻ മേധാവിയുമായ പ്രഫ.രാജു ഏബ്രഹാമിനെ ചടങ്ങിൽ ആദരിച്ചു.