പാ​റ​ശാ​ല: നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യു​ടെ പു​തി​യ സ​ഹമെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ റ​വ. ഡോ. ​ശെ​ല്‍​വ​രാ​ജ​നെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ സ​ന്ദ​ർ​ശി​ച്ച് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.​ കോ​വ​ളം എം​എ​ല്‍​എ എം. ​വി​ൻ​സ​ന്‍റ്, നെ​യ്യാ​റ്റി​ന്‍​ക​ര മു​ന്‍ എം​എ​ല്‍​എ ആ​ര്‍. ശെ​ല്‍​വ​രാ​ജ്, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ എം.​എ​സ്. അ​നി​ല്‍, കെ​എ​ല്‍​സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ല്‍​ഫ്ര​ര്‍​ട്ട് വി​ല്‍​സ​ന്‍,

രൂ​പ​ത രാ​ഷ്ട്രീ​യ ഫോ​റം ക​ണ്‍​വീ​ന​ര്‍ ബി​നി​ല്‍ മ​ണ​ലു​വി​ള, സി​ല്‍​വെ​സ്റ്റ​ര്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ചെ​മ്പ​ഴ​ന്തി അ​നി​ല്‍, വി​ൻ​സ​ന്‍റ് ഡി ​പോ​ള്‍, ജോ​സ് ഫ്‌​ള​ക്ലി​ന്‍, എം.​എം. അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​രും പ്ര​തി​പ​ക്ഷ നേ​താ​വി​നൊ​പ്പം ഉണ്ടായിരുന്നു.