പണിമൂല ക്ഷേത്രത്തിൽ പൊങ്കാലയർപ്പിച്ച് ആയിരങ്ങൾ
1516384
Friday, February 21, 2025 6:52 AM IST
പോത്തൻകോട് : ആത്മസമർപ്പണത്തിൽ ആയിരങ്ങൾ പണിമൂല അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചു. പ്രത്യേകം തയാറാക്കിയ പണ്ടാര അടുപ്പിലേക്ക് ശ്രീകോവിലിനുള്ളിൽനിന്നു കൊണ്ടുവന്ന ദീപത്തിൽനിന്ന് അഗ്നിപകർന്നതോടെയാണ് സമൂഹ പൊങ്കാലയ്ക്ക് തുടക്കമായത്. ക്ഷേത്രമേൽശാന്തി കോവശേരി മഠത്തിൽ ഗോകുൽ കൃഷ്ണൻ പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിച്ചു.
ഉച്ചയ്ക്ക് 1.30 ന് ശ്രീകോവിലിനുള്ളിൽ നിന്ന് കൊണ്ടുവന്ന തീർഥവും പൂവും തളിച്ച് നിവേദിച്ചതോടെ ഈ വർഷത്തെ സമൂഹ പൊങ്കാലയ്ക്ക് സമാപനമായി. രാവിലെ ആരംഭിച്ച ലക്ഷാർച്ചന രാത്രി 6.30-ന് സമർപ്പണം നടത്തി.