അധ്യാപക രക്ഷാകർത്തൃദിനവും യാത്രയപ്പ് സമ്മേളനവും നടന്നു
1516727
Saturday, February 22, 2025 6:26 AM IST
വിഴിഞ്ഞം: നവോത്ഥാന നായകൻ അയ്യൻകാളി 1904ൽ സ്ഥാപിച്ച അയ്യൻകാളി സ്മാരക യുപിഎസ് സ്കൂൾ 120 -ാ മത് വാർഷികാഘോഷം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് അധ്യാപക രക്ഷാകർത്തൃദിനാചരണവും യാത്രയപ്പ് സമ്മേളനവും സിനിമതാരം ജോബി ഉദ്ഘാടനം ചെയ്തു. അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് ചെയർമാൻ പുന്നല ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് അബ്ദുൽ മജീദ്, ഹെഡ്മിസ്ട്രസ് ടി.അജിത, സ്കൂൾ ലീഡർ ഫാത്തിമ മുഫീദ ,അധ്യാപകൻ അബ്ദുൾ സലാം, സർവീസിൽ നിന്ന് വിരമിക്കുന്ന ദീപ ജി. നാഥ് തുടങ്ങിയവർ പ്രസംഗിച്ചു.