വെള്ളനാട് ബ്ലോക്ക് ഭിന്നശേഷി കലോത്സവം
1516385
Friday, February 21, 2025 6:52 AM IST
നെടുമങ്ങാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ "നിലാവ്- 2025' എന്ന പേരിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ അധ്യക്ഷയായി.
പഞ്ചായത്ത് പ്രസിഡന്റുമാരായ മണികണ്ഠൻ, അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കമലരാജ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സരള, മറ്റു ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ജീവൻ, ശിശുവികസന പദ്ധതി ഓഫീസർ എസ്.എസ്. ലേഖ തുടങ്ങിയവർ പ്രസംഗിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ആര്യനാട്, കാട്ടാക്കട, കുറ്റിച്ചൽ, വെള്ളനാട്, പൂവച്ചൽ, തൊളിക്കോട്, ഉഴമലയ്ക്കൽ, വിതുര എന്നീ പഞ്ചായത്തുകളിൽ സംഘടിപ്പിച്ച ഭിന്നശേഷി കലാമേളയിൽ വിജയികളായവരെ ഉൾപ്പെടുത്തിയാണ് ബ്ലോക്കുതല കലോത്സവം നടത്തിയത്. 250 പ്രതിഭകൾ പങ്കെടുത്തു.