വാര്‍ഡ് വിഭജനം: ഹിയറിംഗ് നടത്തി
1516733
Saturday, February 22, 2025 6:26 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവും അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ഡീലിമിറ്റേഷന്‍ കമ്മീഷന് ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ.ഷാജഹാന്റെ നേതൃത്വത്തില്‍ പബ്ലിക് ഹിയറിംഗ് നടത്തി. ജില്ലാ ഇലക്ഷന് ഓഫീസറും ജില്ലാ കളക്ടറുമായ അനുകുമാരിയും ഹിയറിംഗില്‍ പങ്കെടുത്തു.
തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ ഒന്‍പതിന് ആരംഭിച്ച ഹിയറിംഗിന് എത്തിയ മുഴുവന്‍ ആളുകളുടേയും പരാതികള്‍ കമ്മീഷന് നേരിട്ട് കേട്ടു. അന്വേഷണ റിപ്പോര്‍ട്ടിന്റെയും ഹിയറിംഗിന്റെയും അടിസ്ഥാനത്തില്‍ പരാതികള്‍ ന്യായമായ രീതിയില്‍ തീര്‍പ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.