കമ്മ്യൂണിറ്റി ഹാളിനു തീയിട്ട നിലയിൽ
1516714
Saturday, February 22, 2025 6:10 AM IST
വെള്ളറട: ആറാട്ടുകുഴി മുട്ടക്കോട് കോളനിയില്‍ സ്ഥിതിചെയ്യുന്ന എസ് സി കമ്മ്യൂണിറ്റി ഹാളിനെ തീ കത്തിച്ച് നശിപ്പിക്കാന്‍ ശ്രമം.
വ്യാഴാഴ്ച വൈകുന്നേരം ആറോടുകൂടി പരിസരവാസികളാണ് കെട്ടിടത്തിന്റെ ഉള്‍ഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. വെള്ളം കോരി ഒഴിച്ച് തീ അണയ്ക്കുകയായിരുന്നു. വര്‍ഷങ്ങളായി ശോചനീയാവസ്ഥയില്‍ ആയിരുന്നു കെട്ടിടം.
പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് മെയിന്റനന്‍സ് നടത്തിവരികയായിരുന്നു. വെള്ളറട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. ജി .മംഗള്‍ദാസ് വെള്ളറട പോലീസില്് പരാതി നല്കി.