വാഹനം പാര്‍ക്കിംഗിനു സെക്യൂരിറ്റിക്ക് കൈമടക്ക്; പരാതി നല്കി
1516715
Saturday, February 22, 2025 6:20 AM IST
വെള്ളറട: കെഎസ്ആര്‍ടി സി ഡിപ്പോയ്ക്കുള്ളില്‍ അന്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് എന്ന് ബോര്‍ഡ് സ്ഥാപിച്ചിരിക്കെ സെക്യൂരിറ്റിക്ക് കൈമടക്ക് കൊടുത്ത് സ്വകാര്യ വാഹനങ്ങൾ പാർക്കുചെയ്യുന്നതായി പരാതി.
കീഴ്ക്കാന്‍ തൂക്കായ സ്ഥലത്താണ് ഡിപ്പോ സ്ഥിതി ചെയ്യുന്നത്. ഡിപ്പോക്കുള്ളില് അനധികൃത പാര്‍ക്കിങ്ങിന് അവസരമുണ്ടാക്കിയതിനാണ് കെഎസ്ആര്‍ടിസി എംഡി ക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയത്.