ശാസ്ത്രദിനം ആഘോഷമാക്കാനൊരുങ്ങി മാർ ഈവാനിയോസ് കോളജ്
1516712
Saturday, February 22, 2025 6:10 AM IST
തിരുവനന്തപുരം: ശാസ്ത്രദിനത്തോടനുബന്ധിച്ച് കേരള സയൻസ് അക്കാദമി നടത്തുന്ന സംസ്ഥാന വ്യാപക ദേശീയ ശാസ്ത്രദിന പരിപാടിയുടെ ഉദ്ഘാടനവും ശാസ്ത്ര ദിനാഘോഷവും തിങ്കളാഴ്ച രാവിലെ പത്തിനു മാർ ഈവാനിയോസ് കോളജിൽ നടത്തും .
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് വിശിഷ്ടാതിഥിയായിരിക്കും. ബിഷപ് മാത്യൂസ് മാർ പോളികാർപ്പസ്, എം. ചന്ദ്ര ദത്തൻ, പ്രഫ. സഞ്ജയ് ബെഹരി, ഡോ. ബി. അശോക് ഐഎഎസ്, ഡോ. സുരേഷ് ദാസ് എന്നിവർ പ്രസംഗിക്കും. കേരള അക്കാദമി ഓഫ് സയൻസിന്റെ പ്രസിഡന്റ്ഡോ.ജി.എം. നായർ അധ്യക്ഷത വഹിക്കും.
ജേർണി ഇൻ ടു ദി സകാറ്ററിംഗ് ഓഫ് ലൈറ്റ്: ഫ്രം ദി ഡിസ്കവറി ഓഫ് രാമൻ എഫക്റ്റ് ടു സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സ്റ്റഡീസ് എന്ന വിഷയത്തിൽ തിരുവനന്തപുരം ഐസർ പ്രഫ. കെ. ജോർജ് തോമസ് പ്രസംഗിക്കും.
മാർ ഈവാനിയോസ് കോളജ് പ്രിൻസിപ്പൽ ഡോ. മീര ജോർജ്, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ.ദീപ്തി അലക്സ്, കെഎഎസ് വൈസ് പ്രസിഡന്റ് ഡോ. എ സാബു, ജനറൽ സെക്രട്ടറിമാരായ ഡോ. കെ. വിജയകുമാർ, ഡോ. പി. ശ്രീജിത്, അസോസിയേറ്റ് പ്രഫ.ഡോ. സുജ മത്തായി എന്നിവർ പ്രസംഗിക്കും.