എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്
1516724
Saturday, February 22, 2025 6:20 AM IST
വിഴിഞ്ഞം: കോട്ടുകാൽ ഗവ. വി.എച്ച്എസ്എസ് , വെങ്ങാനൂർ വിപിഎസ് മലങ്കര എച്ച്എസ്എസ് , വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ മൂന്ന് സ്കൂളുകളിൽ നിന്നുള്ള പരിശീലനം പൂർത്തിയാക്കിയ എസ്പിസി യുടെ മൂന്നാമത്തെ ബാച്ച് കേഡറ്റുകളുടെ പാസിംഗ് ഔട്ട്പരേഡ് വെങ്ങാനൂർ സ്കൂൾ സ്റ്റേഡിയത്തിൽ നടന്നു. എം. വിൻസന്റ് എംഎൽഎ സല്യൂട്ട് സ്വീകരിച്ചു.
പൊലീസ് ഇന്റലിജൻസ് ഐജി സ്പർജൻ കുമാർ മുഖ്യാതിഥിയായിരുന്നു.എസ്പിസി സിറ്റി എ.ഡി.എൻ.ഒ സാജു, വിഴിഞ്ഞം എസ് എച്ച്ഒ പ്രകാശ്, വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ, സ്കൂൾ മാനേജർ ദീപ്തി ഗിരീഷ്, പ്രിൻസിപ്പൽമാരായ പ്രേമജ്കുമാർ, ജയ്സൺ, ഹെഡ്മാസ്റ്റർമാരായ ലത, രഞ്ജിത് കുമാർ, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.