നിഡ്സ് വാര്‍ഷികത്തിന് നെയ്യാറ്റിന്‍കരയില്‍ തുടക്കം
1516706
Saturday, February 22, 2025 6:10 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്സ് (ഇന്റഗ്രല്‍ ഡെവലപ്മെന്റ് സൊസൈറ്റി) ന്റെ 29-ാമത് വാര്‍ഷികാഘോഷം നിഡ്സോത്സവ്-2025 ന് തുടക്കമായി . കാട്ടാക്കട എംഎല്‍എ ഐ. ബി. സതീഷ് ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിന്‍കര രൂപത മുന്‍ വികാരി ജനറല്‍ മോണ്‍.ജി റകിസ്തുദാസ്, നിഡ്സ് ഡയറക്ടര്ഫാ. രാഹുല്‍ ബി. ആന്റോ നെടുമങ്ങാട് റീജണല്‍ കോ-ഓർഡിനേറ്റര്‍ മോണ്‍. റൂഫസ് പയസ്ലീന്, കമ്മീഷന് സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂര്‍, നഴ്സറി കോ -ഓർഡിനേറ്റര്‍ ലളിത, സ്റ്റാഫ് സെക്രട്ടറി ഷൈനി, ആനപ്പാറ ഹോളിക്രോസ് നഴ്സറി വിദ്യാര്‍ഥിനി ആന്‍ എസ്.പോള്‍, പിടിഎ പ്രസിഡന്റ് ലീന എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ഇന്ന് വൈകുന്നേരം മൂന്നിന് മന്ത്രി ചിഞ്ചുറാണി വാര്‍ഷികത്തിന്റെ ഉദ്ഘാടനം ചെയ്യും.
ബിഷപ് ഡോ.വിന്‍സന്റ് സുമാവല്, എംഎല്‍എ മാരായ കെ. അന്‍സലന്‍, എം. വിന്‍സന്റ്, ജി.സ്റ്റീഫന്‍, രൂപതാ വികാരി ജനറല്‍ മോണ്‍. വിന്‍സന്റ് കെ. പീറ്റര്‍, മോണ്‍.വി.പി.ജോസ്, ജില്ലാ പഞ്ചായത്തഗം വി.ആര്. സലൂജ തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ഷികത്തിന്റെ ഭാഗമായി പഠനശിബരം, കലാവിരുന്ന, വായ്പാമേള, എക്സിബിഷന്,രക്തദാനം ജീവദാനം, പ്രദര്‍ശന വിപണന മേള, കേശദാനം, നഴ്സറി കലോത്സവം, സൗജന്യ കാര്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.