പാറശാല പഞ്ചായത്ത് സമഗ്ര മെഡിക്കല്‍ ക്യാമ്പ്
1516391
Friday, February 21, 2025 6:52 AM IST
പാറശ്ശാല: പാറശാല പഞ്ചായത്ത് പരശുവയ്ക്കല്‍ എഫ്എച്ച്സിയുമായി സഹകരിച്ച് വിവിധ ചികിത്സാ വിഭാഗങ്ങളെ സംയോജിപ്പിച്ച് സമഗ്ര മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇഞ്ചിവിള ജിഎല്‍പിഎസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ജുസ്മിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷ വീണ അധ്യഷത വഹിച്ചു.
പരശുവയ്ക്കല്‍ എഫ്എച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സോണി കൃഷ്ണ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ബിജു, വാര്‍ഡ് അംഗം മായ, പാറശാല ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനുഷ, പാറശാല സിദ്ധ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ, കുളത്തൂര്‍ സിദ്ധ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വതി, എച്ച്ഐ ഡോണ്‍ ഡി. ഫെര്‍ണാണ്ടസ്, പിഎച്ച്എന്‍ ജഗദമ്മ, പിഎച്ച് എന്‍. സുധ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ആശുപത്രികളിലെ വിവിധ ചികിത്സാ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഡോ. അതുല്‍ കൃഷ്ണ, ഡോ. സുബിന് എസ്. സുകു, ഡോ. ശ്വേത രാജന്, ഡോ. സാന്ദ്ര, ദീപ എന്നിവരുടെ നേത്ത്ര്വത്തില്‍ പരിശോധനകളും സൗജന്യ മരുന്നു വിതരണവും നടത്തി .