സെക്രട്ടേറിയറ്റിലെ പെഡസ്റ്റൽ ഫാൻ പൊട്ടിത്തെറിച്ചു
1516380
Friday, February 21, 2025 6:43 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പെഡസ്റ്റൽ ഫാൻ പൊട്ടിത്തെറിച്ചു. പഴയ നിയമസഭാ മന്ദിരത്തിലെ ടാക്സസ്-ജെ സെക്ഷനിലെ ഫാനിന്റെ ലീഫുകളാണ് പൊട്ടിത്തെറിച്ചത്. ജീവനക്കാർ ഉച്ചഭക്ഷണത്തിനായി ഓഫീസിൽ ഇല്ലാതിരുന്ന സാഹചര്യത്തിൽ കൂടുതൽ ദുരന്തം ഒഴിവായി. സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന്റെ മുന്നിലുണ്ടായിരുന്ന കന്പ്യൂട്ടർ സ്ക്രീനിന്റെ പിറകിൽ തട്ടി ഫാൻ തെറിച്ചതിനാൽ അസിസ്റ്റന്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വലിയ ശബ്ദത്തോടെയാണ് ഫാൻ പൊട്ടിത്തെറിച്ചത്. കാരണം സംബന്ധിച്ചു പരിശോധന നടത്തി വരുന്നു. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അധികൃതർ അടക്കം പരിശോധന നടത്തി. നേരത്തെ സെക്രട്ടേറിയറ്റിലെ ക്ലോസറ്റ് തകർന്നു ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.