കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിഭാഷ ശില്പശാല സമാപിച്ചു
1516725
Saturday, February 22, 2025 6:26 AM IST
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പരിഭാഷാ ഏജൻസിയായ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ഭാരത് ഭവനിൽ സംഘടിപ്പിച്ചുവന്ന ദ്വിദിന പരിഭാഷ ശില്പശാല സമാപിച്ചു. സമാപന സമ്മേളനം ഔദ്യോഗിക ഭാഷാ വകുപ്പിലെ ഭാഷാ വിദഗ്ദൻ ആർ. ശിവകുമാർ ഉദ്ഘാടനം ചെയ്തു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷത വഹിച്ചു. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് ഭാഷാ വിദഗ്ദൻ ആർ. ശിവകുമാറും ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യനും വിതരണം ചെയ്തു. അസി. ഡയറക്ടർ സുജാ ചന്ദ്ര പി. സ്വാഗതവും എഡിറ്റോറിയൽ അസിസ്റ്റന്റ് മനേഷ് പി. നന്ദിയും പറഞ്ഞു.
ലോക മാതൃഭാഷ ദിനത്തിൽ ശില്പശാലയിലെ പ്രതിനിധികൾക്ക് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.