സിഎസ്ഐ കൊറ്റാമം സഭാദിനാഘോഷം നാളെ മുതല്‍
1516716
Saturday, February 22, 2025 6:20 AM IST
പാറശാല : കൊറ്റാമം സിഎസ്ഐ യുടെ പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനവും, 122 മത് സഭാദിനാഘോഷവും നാളെ ആരംഭിക്കും മാര്‍ച്ച് 2ന് സമാപിക്കും. നാളെ രാവിലെ എട്ടിന് കേരള പിഎസ്സി സെക്രട്ടറി സാജു ജോര്‍ജ് ഉദ്ഘാടനം ചെയ്യും. റവ.കുരിശുമുട്ടം സെല്‍വരാജ് അധ്യക്ഷത വഹിക്കും. വൈകുന്നേരം ആറിന് മേഖല കണ്വന്ഷന് റവ. ഡോ.ടി.ബി.പ്രേംജിത് കുമാര്‍ ഉദ്ഘാടനം ചെയ്യും.
തിങ്കള്‍ രാവിലെ ആറുമുതല്‍ രാത്രി ഒൻപതു വരെ സണ്ഡേസ്കൂള് നേതൃത്വം നല്കുന്ന ബൈബിള്‍ പാരായണം. 25 ചൊവ്വാഴ്ച വൈകുന്നേരം 6.30ന് കള്‍ച്ചറല്‍ പ്രോഗ്രാം "താലന്ത് '. ബുധനാഴ്ച രാവിലെ ആറ് മുതല്‍ വൈകുന്നേരം ഒൻപതു വരെ ഉപവാസ ആരാധന ബ്രദര്‍ അലക്സ് മരുതൂര്‍ ബ്രദര്‍ ബെഞ്ചമിന്‍ മോസസ് എന്നിവര്‍ നേതൃത്വം നല്‍കും.
വ്യാഴം മുതല്‍ മാര്‍ച്ച് 1 ശനി വരെ കണ്വന്ഷന് യോഗങ്ങള്‍. റവ ഷൈജു കുമാര്‍ നേതൃത്വം നല്‍കും. ഡിസ്ട്രിക്ട് ചെയര്മാന് റവ. വൈ ബാലരാജ് ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് രണ്ട് ഞായര്‍ സഭാ ദിനം സി എസ് ഐ മധ്യകേരളമഹായിടവക ബിഷപ് റവ.ഡോ. മലയില്‍ സാബു ചെറിയാന് ഉദ്ഘാടനം ചെയ്യും.