പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് മൂന്നാമതും മഹാത്മ പുരസ്കാരം
1516709
Saturday, February 22, 2025 6:10 AM IST
വെള്ളറട: പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് മഹാത്മ പുരസ്കാരം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2023- 24 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കിയാണ് മികവിന്റെ അടിസ്ഥാനത്തില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
തുടര്‍ച്ചയായി മൂന്നാം തവണയാണ് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അവാര്‍ഡ് നേടുന്നത്. 2023 -24 സാമ്പത്തിക വര്‍ഷം ആകെ 107 കോടി രൂപ ചിലവഴിക്കുകയുണ്ടായി .ആകെ സൃഷ്ടിച്ച തൊഴില്‍ ദിനങ്ങള്‍(2661665), മെറ്റീരിയല്‍ ഘടകത്തിന്റെ വിനിയോഗം(15.68%), ആകെ സൃഷ്ടിച്ച നൂറ് ദിനങ്ങള്‍(19795), തൊഴിലാളികള്‍ക്ക് നല്കിയ ശരാശരി ദിനങ്ങള്‍(82), എസ് സി എസ് ടി മേഖലയില്‍ നല്കിയ ശരാശരി തൊഴില്‍ ദിനങ്ങളും,
തൊഴില്‍ നല്കിയ കുടുംബങ്ങളുടെ എണ്ണവും, സുഭിക്ഷ കേരളം ശുചിത്വ കേരളവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ക്കും, വ്യക്തിഗത ആസ്തികള്‍ സൃഷ്ടിച്ചത് മുതലായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം നിര്‍ണയിച്ചത്.