കെഎസ്ഇബി ഓഫീസേഴ്സ് കായികമേള ഇന്നും നാളെയും
1516732
Saturday, February 22, 2025 6:26 AM IST
കൊല്ലം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന തല കായികമേള ഇന്നും നാളെയും കൊല്ലത്ത് നടക്കും. അയത്തിൽ എംഎഫ്ഐപി സ്പോർട്സ് ടർഫ്, നാസ ബാഡ്മിന്റൺ കോർട്ട് എന്നിവിടങ്ങളിലായി ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ, കാരംസ്, ചെസ് എന്നിവയിൽ മത്സരങ്ങൾ നടക്കും.
സംസ്ഥാനത്ത് നാല് സോണുകളിലായി നടന്ന മത്സരങ്ങളിലെ വിജയികളാണ് സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഇന്നലെ കൊല്ലം പവർ ഹൗസിൽ നിന്ന് ആരംഭിച്ച ദീപശിഖാ റാലി സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് രാവിലെ 10 ന് എംഎഫ്ഐപി സ്പോർട്സ് ടർഫിൽ കായിക മേള സന്തോഷ് ട്രോഫി മുൻ താരം കെ. അജയൻ നായർ ഉദ്ഘാടനം ചെയ്യും.
അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. ജയപ്രകാശൻ, ട്രഷറർ എച്ച്. മധു എന്നിവർ പങ്കെടുക്കും. തുടർന്ന് ക്രിക്കറ്റ്, കാരംസ് മത്സരങ്ങളും നാസയിൽ ബാഡ്മിന്റൺ മത്സരങ്ങളും നടക്കും.
നാളെ വൈകുന്നേരം 4.30 ന് നടക്കുന്ന സമാപന സമ്മേളനം എം. നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കെഎസ്ഇബിഎൽ ഡയറക്ടർ പി. സുരേന്ദ്ര മുഖ്യപ്രഭാഷണം നടത്തും.