വ്യക്തിവിരോധം; യുവാക്കള്‍ പരസ്പരം വെട്ടിപ്പരിക്കേല്‍പ്പിച്ചു
1516392
Friday, February 21, 2025 6:52 AM IST
പേരൂര്‍ക്കട: വ്യക്തിവിരോധംമൂലം യുവാക്കള്‍ പരസ്പരം വെട്ടിപ്പരിക്കേല്‍പ്പിച്ചു. പട്ടം സ്വദേശി അഖില്‍ (23), കിണവൂര്‍ വെയിലിക്കുന്ന് സ്വദേശി ഹരിശങ്കര്‍ (28) എന്നിവരാണു പരസ്പരം വെട്ടിപ്പരിക്കേൽപിച്ചത്. 17ന് രാത്രി പത്തോടെ മുട്ടടയ്ക്കു സമീപം വെയിലിക്കുന്നിലായിരുന്നു സംഭവം. ഹരിശങ്കറിന്റെ വീട്ടിലെത്തിയ അഖില്‍ ഇയാളുമായി വാക്കുതര്‍ക്കവും അസഭ്യവര്‍ഷവും ഉണ്ടായി.
തുടര്‍ന്നു കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഹരിശങ്കറിനെ വെട്ടുകയായിരുന്നു. വെട്ടുകത്തി പിടിച്ചുവാങ്ങിയശേഷം ഹരിശങ്കര്‍ തിരികെ അഖിലിനെയുംവെട്ടി. അഖിലിന്റെ മുഖത്തും ഹരിശങ്കറിന്റെ നെഞ്ചിലുമാണ് വെട്ടേറ്റത്.
അഖില്‍ എസ്പി ഫോര്‍ട്ട് ആശുപത്രിയിലും ഹരിശങ്കര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. മണ്ണന്തല പോലീസ് ഇരുവരുടെയും മൊഴികള്‍ രേഖപ്പെടുത്തി കേസെടുത്തിട്ടുണ്ട്.