ഇരുചക്ര വാഹനാപകടം; ചികിത്സയിലിരുന്ന യുവാവ് മരിച്ചു
1516552
Saturday, February 22, 2025 2:27 AM IST
പോത്തൻകോട് : ഞാണ്ടൂർ കോണത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽചികിത്സയിലിരുന്ന യുവാവ് മരിച്ചു. കാട്ടായിക്കോണം ശിവഗിരി വീട്ടിൽ അജയൻ- സുഷി ദമ്പതികളുടെ മകൻ അമ്പോറ്റി എന്ന അമൽ അജയ് (21) ആണ് മരിച്ചത്.
ഈ അപകടത്തിൽ സംഭവം സ്ഥലത്ത് വച്ചുതന്നെ അരുവിക്കരക്കോണം സ്വദേശികളായ ദമ്പതികൾ മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
ഗുരുതരമായ പരിക്കേറ്റ അമൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച മറ്റൊരു യുവാവ് ഇപ്പോഴും ചികിത്സയിലാണ് .
ചന്തവിള സെന്റ് തോമസ് എൻജിനീയറിംഗ് കോളജിലെ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയായിരുന്നു. സഹോദരി ഗൗരി