ലോക മാതൃഭാഷ ദിനാഘോഷം
1516730
Saturday, February 22, 2025 6:26 AM IST
തിരുവനന്തപുരം: പ്രഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാദിനാഘോഷം സംഘടിപ്പിച്ചു. മാതൃഭാഷ ഹൃദയത്തിന്റെ ഭാഷയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ ചീഫ്സെക്രട്ടറി വി. പി. ജോയി പറഞ്ഞു.
എസ്. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫൗണ്ടേഷൻ സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ്മ , ജി. ശ്രീറാം ,ഡോ സി ഉദയകല, അനന്തപുരം രവി, ഡോ. ജി. രാജേന്ദ്രൻ പിള്ള, ജി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.