യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മൂന്നാംഗസംഘം പിടിയില്‍
1516393
Friday, February 21, 2025 6:52 AM IST
പേരൂര്‍ക്കട: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മൂന്നംഗ സംഘത്തെ മണ്ണന്തല പോലീസ് പിടികൂടി. പാറോട്ടുകോണം സ്വദേശികളായ പനങ്ങ രാജേഷ് എന്നുവിളിക്കുന്ന രാജേഷ് (50), സുഹൃത്തുക്കളും പേരൂര്‍ക്കട സ്വദേശികളുമായ ഷനാസ് ഷബീര്‍ (43), ഷിബു (40) എന്നിവരാണ് പിടിയിലായത്. ഈമാസം 12നാണ് കേസിനാസ്പദമായ സംഭവം. പാറോട്ടുകോണം പി.ആര്.എ 33-ല്‍ താമസിക്കുന്ന ഹാഷിം (44) ആണ് വെട്ടുകത്തികൊണ്ടുള്ള ആക്രമണത്തിന് ഇരയായത്.
ഒറ്റയ്ക്കു താമസിച്ചുവന്ന ഇദ്ദേഹത്തിന് ഒരുസ്ത്രീ സ്ഥിരമായി ആഹാരം നല്കിവന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിനു കാരണമായത്. മൂന്നംഗസംഘം ഹാഷിമിന്റെ വീട്ടിലെത്തുകയും ഭീഷണിപ്പെടുത്തിയശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.