ശരത്ലാല്, കൃപേഷ്, ഷുഹൈബ് അനുസ്മരണം
1516398
Friday, February 21, 2025 6:59 AM IST
പാറശാല: കെഎസ്യു സിഎസ്ഐ ലോ കോളജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശരത് ലാല്‍, കൃപേഷ്, ഷുഹൈബ് അനുസ്മരണം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി റമീസ് ഹുസൈന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇബ്രാഹിം ബാദുഷ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് മുന്‍ പ്രസിഡന്റ് ജോമോന് സ്വാഗതം അര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പാറശാല മണ്ഡലം വൈസ് പ്രസിഡന്റ് റോയ് മുഖ്യ പ്രഭാഷണം നടത്തി. പ്രിയദര്‍ശിനി ഭാരവാഹി നിഖിത, ആഷിം, ആല്ബിന്, ജയകൃഷ്ണന്, ഈസ, നിതീഷ്, അജിത്, അജല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റെജിന്‍, മനു, അജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.