ആളില്ലാത്ത വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചു
1516718
Saturday, February 22, 2025 6:20 AM IST
കാട്ടാക്കട: ആളില്ലാത്ത വീട്ടില്‍ നിന്ന് രണ്ട് പവന് സ്വര്‍ണം മോഷ്ടിടിച്ചു. കോട്ടമുകള്‍ പാല്‍ക്കുന്ന് സുപ്രിയ സദനത്തില്‍ സുനിലിന്റെ വീട്ടില്‍ നിന്നാണ് രണ്ട് പവന് മോഷണം പോയത്.
മാര്‍ത്താണ്ഡത്ത് ഗ്രാമീണ്‍ ബാങ്കില്‍ ജോലി ചെയ്യുന്ന സുനില്‍ കുമാറും, കുടുംബവും വ്യാഴാഴ്ച രാവിലെ എട്ട് മണിയോടുകൂടിയാണ് വീട് പൂട്ടി പോയത്. രാത്രി പത്ത് മണിയോടുകൂടിയാണ് ഇവര്‍ തിരികെ വീട്ടിലെത്തിയത്.
വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് പവന് തൂക്കം വരുന്ന മാല മോഷണം പോയത് അറിയുന്നത്.
മാറനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വെളളിയാഴ്ച പോലീസ് നായയും,വിരലടയാള വിദഗ്ദരും വന്ന് പരിശോധന നടത്തി.