നികുതി വർധന: കോൺഗ്രസ് ധർണ നടത്തി
1516396
Friday, February 21, 2025 6:59 AM IST
നേമം: ജനദ്രോഹ ബജറ്റ് നിർദ്ദേശങ്ങൾക്കും ഭൂനികുതി വർധനവിനുമെതിരേ കോൺഗ്രസ് പ്രവർത്തകർ ധർണ സം ഘടിപ്പിച്ചു.
തിരുമല, പൂജപ്പുര മണ്ഡലം കോൺഗ്രസ് കമ്മിറ്റി തിരുമല വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ ധർണ കെപി സിസി സംഘടന ചുമതലയുള്ള സെക്രട്ടറി അഡ്വ. എം ലിജു ഉദ്ഘാടനം ചെയ്തു.
തിരുമല മണ്ഡലം പ്രസിഡന്റ് ആർ. സജിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കെപിസിസി സെക്രട്ടറി മുടവൻ മുഗൾ രവി, നേമം ബ്ലോക്ക് പ്രസിഡന്റ് കെ.പി. അജിത് ലാൽ, നാരായണൻ കുട്ടി എന്നിവർ പ്രസംഗിച്ചു.