വിദ്യാർഥി മരിച്ച സംഭവം: ക്ലാർക്ക് സനലിനെ ഉടൻ ചോദ്യം ചെയ്യും
1516389
Friday, February 21, 2025 6:52 AM IST
കാട്ടാക്കട: സ്കൂൾ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പരുത്തിപ്പള്ളി ഗവൺമെന്റ് വിഎച്ച്എസ്എസിലെ വിദ്യാർഥി കുറ്റിച്ചൽ തച്ചൻകോട് അനിൽ ഭവനിൽ ഏബ്രഹാം ബെൻസന്റെ (16) മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ക്ലാർക്ക് സനലിനെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനം.
ഇന്ന് അതിനുള്ള നടപടികൾ ആരംഭിക്കും. സസ്പെൻഷനിലായ സനൽ വീട്ടിൽനിന്നും മാറി നിൽക്കുകയാണ്. കൂടുതൽ വിവരങ്ങൾ പോലീസിനു ലഭ്യമല്ല. അതിനാൽ ഇയാളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കാനാണ് ശ്രമം. ക്ലാർക്കിന്റെ ചോദ്യം ചെയ്യൽ വൈകുന്നതിൽ ഭരണകക്ഷിയായ സിപിഎമ്മിന്റെ അമർഷം പോലീസിനെ അറിയിച്ചിട്ടുണ്ട്.
അതിനാൽ തന്നെ സമ്മർദമേറിയതിനാൽ അന്വേഷണം ഊർജിതമാക്കാൻ പോലീസിനു നിർദേശം ലഭിച്ചിട്ടുണ്ട്. സ്കൂളിൽ കെഎസ്യു സമരം ശക്തമാക്കിയിരുന്നു. അതിനു പിന്നാലെ എസ്എഫ്ഐയും സമരം തുടങ്ങും. ഈ പശ്ചാത്തലത്തിലാണ് കേസ് ഊർജിതമായി അന്വേഷിക്കുന്നത്.