പെരുങ്കടവിള പഞ്ചായത്തിന് മഹാത്മപുരസ്കാരം
1516387
Friday, February 21, 2025 6:52 AM IST
വെള്ളറട: സംസ്ഥാന സർക്കാരിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ മഹാത്മ പുരസ്കാരം പെരുങ്കടവിള പഞ്ചായത്ത് നേടി. ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും പഞ്ചായത്ത് കരസ്ഥമാക്കി.
ഗുരുവായൂരില്‍ നടന്ന തദ്ദേശ ദിനാഘോഷ വേദിയില്‍ മന്ത്രി എം.ബി. രാജേഷില്‍നിന്ന് പ്രസിഡന്റ് എസ്. സുരേന്ദ്രന്, ഈ കാലയളവിലെ സെക്രട്ടറി ഹരിന്‍ ബോസ്, വൈസ് പ്രസിഡന്റ് ബിന്ദു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കാനക്കോട് ബാലരാജ്, എന്നിവര്‍ ചേര്‍ന്നു പുരസ്കാരവും ട്രോഫിയും ഏറ്റുവാങ്ങി.
മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്കുള്ള ഫൈനല്‍ റൗണ്ടിലും പെരുങ്കടവിള പഞ്ചായത്ത് ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും ഇടം നേടിയിരുന്നു. ഈ പുരസ്കാരം ലഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സെക്രട്ടറി ഹരിന്‍ ബോസ്, ജഗദമ്മ,
അസിസ്റ്റന്റ് സെക്രട്ടറി റോബര്‍ട്ട് , അസിസ്റ്റന്റ് എൻജിനിയര്‍ ആതിര, ഓവര്‍സീയര്‍മാരായ ലത, ഷിബു, അക്കൗണ്ടന്റ് കം ഐറ്റി എക്സ്പെര്‍ട്ടുകളായ രേണുക, കവിത, ശാരിക എന്നിവര്‍ക്കും പ്രസിഡന്റ് എസ്. സുരേന്ദ്രന് എന്നിവർ നന്ദി അറിയിച്ചു.