പാവകളിയിലൂടെ ഇംഗ്ലീഷ്
1516720
Saturday, February 22, 2025 6:20 AM IST
നെടുമങ്ങാട്: കുളപ്പട ഗവ. എൽപി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷാശാക്തീകരണവുമായി ബന്ധപ്പെട്ട് പാവകളിയിലൂടെ ഇംഗ്ലീഷ് സംസാര പരിശീലന ശില്പശാല സംഘടിപ്പിച്ചു. പ്രഥമാധ്യാപിക എം.ടി.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ പി.രമാദേവി, ലക്ഷ്മി എൻ.നായർ തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ പ്രവർത്തകനും ഐഎസ്ആർഒ റിട്ട. എഞ്ചിനീയർ പി.വേണുഗോപാൽ ക്ലാസ് നയിച്ചു.