സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്
1516719
Saturday, February 22, 2025 6:20 AM IST
തിരുവനന്തപുരം : കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റും റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സൗത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ മുതൽ കാലടി സാന്ദീപനി സേവാ മന്ദിരത്തിൽ നടക്കും.
കൗൺസിലർ വി. ശിവകുമാർ ഉദ്ഘാടനം ചെയ്യും. വിവിധ തരം പരിശോധനകൾ നടത്തി മരുന്നുകൾ നൽകും. നേത്ര പരിശോധനാ ക്യാമ്പിൽ പങ്കെടുക്കുന്ന 25 പേർക്ക് സൗജന്യമായി കണ്ണട നൽകും.
10 രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും നടത്തും. രജിസ്ട്രേഷന് 0471356895, 9562503364, 9447645802 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.