ചിറ്റാർ പാലം നിർമാണം: വിതുര-പൊന്മുടി റോഡിൽ ഗതാഗത നിയന്ത്രണം
1516388
Friday, February 21, 2025 6:52 AM IST
വിതുര : വിതുര - പൊന്മുടി റോഡിൽ (സംസ്ഥാനപാത- 45) ചിറ്റാർ പാലം പണി തുടങ്ങുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം 25 മുതൽ പൂർണമായും നിരോധിച്ചു. വിതുരയിൽ നിന്നും പൊന്മുടിയിലേക്ക് പോകുന്ന വാഹനങ്ങൾ വിതുര തേവിയോട് ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് വിതുര - ബോണക്കാട് റോഡ് വഴി പേരയം ജംഗ്ഷനിലോ, ശാന്തിനാഗർ ജംഗ്ഷനിലോ എത്തി ഇടത്തേക്ക് തിരിഞ്ഞ് കൊച്ചുമുല്ലച്ചിറ - മുല്ലച്ചിറ - ആനപ്പാറ വഴി പൊന്മുടിയിലേക്കും തിരികെയും പോകാവുന്നതാണ്.
തെങ്കാശി, കുളത്തുപ്പുഴ, പാലോട് ഭാഗത്ത് നിന്നും പൊന്മുടിയിലേക്ക് വരുന്ന വാഹങ്ങൾ പാലോട് ജംഗ്ഷനിൽ നിന്നും മലയോര ഹൈവേ വഴി പെരിങ്ങമല - തെന്നൂർ - കുണ്ടാളംകുഴി എത്തി ഇടത്തേക്ക് തിരിഞ്ഞ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ റോഡിലൂടെ മണലി പാലം - ആനപ്പാറ വഴി വിതുര - പൊന്മുടി റോഡിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് പൊന്മുടിയിലേക്കും തിരിച്ചും യാത്ര ചെയ്യാവുന്നതാണ്.