കാൽനട പ്രചാരണജാഥ നടത്തി
1516397
Friday, February 21, 2025 6:59 AM IST
നെടുമങ്ങാട്: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഎം നെടുമങ്ങാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചാരണ ജാഥ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി.എൻ. സീമ ജാഥ ക്യാപ്റ്റനും സിപിഎം നെടുമങ്ങാട് ഏരിയ സെക്രട്ടറിയുമായ കെ.പി. പ്രമോഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
സിപിഎം നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗം എസ്.കെ. ബിജു അധ്യക്ഷനായി. വെമ്പായം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. പുഷ്പരാജൻ സ്വാഗതം പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. ആർ. ജയദേവൻ, ഡോ. ജെ.എസ്. ഷിജുഖാൻ, നഗരസഭ മുൻ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി. ഹരികേശൻ, എസ്.എസ്. ബിജു, കെ.രാജേന്ദ്രൻ, എ. ഷീലജ, കെ.എ. അസീസ് എന്നിവർ പ്രസംഗിച്ചു.