ട്രംപിസം ഫാസിസത്തെക്കാൾ അപകടകരം: സി. ദിവാകരൻ
1516707
Saturday, February 22, 2025 6:10 AM IST
തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രoപിന്റെ നയങ്ങളും തീരുമാനങ്ങളും ലോകസമാധാനത്തിന് വൻ ഭീഷണിയാണെന്നും, അമേരിക്കയുടെ ഇപ്പോഴത്തെ കയറ്റുമതി ചരക്ക് ഇന്ത്യൻ പൗരന്മാരാണെന്നും സി. ദിവാകരൻ പറഞ്ഞു.
ട്രംപ് ഭരണകൂടത്തിന്റെ ചെയ്തികൾക്കെതിരേ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) തിരുവനന്തപുരം ജില്ലാ കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ട്രംപിസം ഫാസിസത്തേക്കാൾ അപകടകരമാണ്. ഈ നില തുടർന്നാൽ ട്രംപിനു ഹിറ്റ്ലറുടെ ഗതി വരുമെന്നും അദ്ദേഹം പറഞ്ഞു.
എം. വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഐപ്സോ ജില്ലാ പ്രസിഡന്റ് ആറ്റിങ്ങൽ സുഗുണന്റെ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി അഡ്വ. എം.എ. ഫ്രാൻസിസ്, എഐടിയുസി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, എസ്. സുധി കുമാർ, ജി. ശ്രീകുമാർ, കെ.ദേവകി, പ്രസീത് പേയാട് എന്നിവർ പ്രസംഗിച്ചു.
വി.ആർ. ജനാർദ്ദനൻ, കെ.ആനന്ദൻ, ഗണേശൻ നായർ, എ.അബ്ദുൾ വാഹിദ്, പി.എസ്. നായിഡു, സുനിൽ മതിലകം, മൈക്കിൾ എന്നിവർ നേത്വം നൽകി.