യുവാവ് കടൽതീരത്ത് മരിച്ച നിലയിൽ
1516226
Friday, February 21, 2025 3:47 AM IST
പൂവാർ: കരുംകുളം കല്ലുമുക്ക് കടൽതീരത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പൂവാർ എരിക്കലുവിളയ്ക്ക് സമീപം താമസിക്കുന്ന സുരേന്ദ്രന്റെ മകൻ രഞ്ജിത്തി (34)നെയാണ് കടലിൽവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുള്ളതായി കാഞ്ഞിരംകുളം പോലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിച്ചു.
കെട്ടിട നിർമാണ തൊഴിലാളിയാണ് രജ്ഞിത്. ഒരു മാസം മുമ്പ് അമ്മ മഹേശ്വരി മരണമടഞ്ഞിരുന്നു. അതിൽ കടുത്ത മാനസിക വിഷമത്തിലായിരുന്നതായി രഞ്ജിത്തെന്ന് നാട്ടുകാർ പറയുന്നു. അവിവാഹിതനായ ഇയാൾ അമമ്യുടെ മരണശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ 17മുതൽ രഞ്ജിത്തിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം ഇന്നലെ പൂവാറിലെ കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.