ഗൃഹനാഥൻ റോഡരികിൽ കുഴഞ്ഞുവീണു മരിച്ചു
1516225
Friday, February 21, 2025 3:47 AM IST
വിഴിഞ്ഞം: റോഡിനു സമീപം ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു.വെണ്ണിയൂർ നെല്ലിവിളയിൽ കല്ലുകുത്തിയ വിളയിൽ സതീശൻ (62) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
മരപ്പണിക്കാരനായ സതീഷൻ ഒരു വീട്ടിൽ ജോലിയുണ്ടെന്നറിഞ്ഞ് അന്വേഷിച്ച് വന്നതായിരുന്നു. തിരിച്ചുപോകവെ പെട്ടെന്ന് റോഡിന് സമീപത്തെ ബാങ്കിനുമുന്നിൽ കുഴഞ്ഞ് വീഴുകയായിരുന്നു. അവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ പോലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിഴിഞ്ഞം പോലീസ് കേസെടുത്തു. ഭാര്യ: ഗിരിജ. മക്കൾ: രേഷ്മ, രശ്മി. മരുമകൻ സജീവ്.