പാഠകത്തിന്റെ പാഠങ്ങള്‍...
1493481
Wednesday, January 8, 2025 6:09 AM IST
തിരുവനന്തപുരം: സംസ്ഥാന കലോത്സവത്തിനു വ്യത്യസ്തത പകര്‍ന്ന് പുരാതന ക്ഷേത്രകലയായ പാഠകം. മത്സരയിനമായ പാഠകം കൂത്ത് എന്ന കലയില്‍ നിന്നാണ് രൂപം കൊണ്ടത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാമായണ പുരാണം, കൃഷ്ണലീലകള്‍, മഹാഭാരത കഥകള്‍ തുടങ്ങിയവ പ്രധാന പ്രമേയങ്ങളായി എത്തുന്ന ഈ കലാരൂപം ഭക്തിയെ അടിസ്ഥാനമാക്കിയാണ് അവതരിപ്പിക്കുന്നത്.
ഭക്തിപ്രധാനമായ കഥകള്‍ മലയാളത്തില്‍ അവതരിപ്പിക്കുകയും ശ്ലോകങ്ങള്‍ സംസ്കൃതത്തില്‍ പാരായണം ചെയ്യുകയുമാണ് പാഠകത്തിന്റെ രീതി. പാഠകം പോലെയുള്ള പ്രാചീന കലകള്‍ യുവജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കലോത്സവ വേദികള്‍ വളരെയധികം സഹായിക്കുന്നുവെന്ന് കോഴിക്കോട് ഇലിട്ടി എംജെഎച്ച്എസ്എസിലെ സംസ്കൃത അധ്യാപികയായ ദിവ്യ പറഞ്ഞു.
രാവിലെ ആണ്‍കുട്ടികളുടെ ഹൈസ്കൂള്‍ വിഭാഗം പാഠക മത്സരങ്ങളും ഉച്ചതിരിഞ്ഞ് പെണ്‍കുട്ടികളുടെ പാഠക മത്സരങ്ങളുമാണ് കുറ്റിയാടി പുഴ വേദിയില്‍ നടന്നത്.