നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം : ഓൺലൈൻ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു
1493457
Wednesday, January 8, 2025 5:51 AM IST
തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ ഓൺലൈൻ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. പുസ്തകാസ്വാദനം ജൂനിയേഴ്സ് വിഭാഗത്തിൽ ലിയ സച്ചിൻ, പി.ഭഗത്, ഇ.എസ്. ആദിലക്ഷ്മി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സീനിയേഴ്സ് വിഭാഗത്തിൽ ജിജി ജോർജ്, ടി.നിഷ കുമാരി, അബ്ദുൽ ഷഫീക് എന്നിവരും മാസ്റ്റേഴ്സ് വിഭാഗത്തിൽ സ്മിത കെ. എ., രേഷ്മ കെ. കണ്ണൻ, രേവതി ശ്രീകുമാർ എന്നിവരും സമ്മാനത്തിനർഹരായി.
പദ്യപാരായണം ജൂനിയേഴ്സ് വിഭാഗത്തിൽ വി.ഹരി നാരായണൻ , അശ്വൈത സരുൺ, സി. അൻസില എന്നിവരും സീനിയേഴ്സ് വിഭാഗത്തിൽ ഗായത്രി, ഡോ. വി.പാർവ്വതി, കെ. അനൈന എന്നിവരും മാസ്റ്റേഴ്സ് വിഭാഗത്തിൽ എസ്.സുനിൽ ജോൺ , എ.സുനിത ബീവി , ഡോ. എം.എസ്. ശ്യാം എന്നിവരും സമ്മാനത്തിനർഹരായി.
ഒരു കഥ പറയാം സബ് ജുനിയേഴ്സ് വിഭാഗത്തിൽ അന്ന തെരേസ റൂബി, പൂർണിമ ജഗത്, പി. മുഹമ്മദ് അയാൻ എന്നിവരും ജൂനിയേഴ്സ് വിഭാഗത്തിൽ റോസ് മരിയ സച്ചിൻ, മിന്ന രഞ്ജിത്ത്, ഗൗതം ഈശ്വർ എന്നിവരും സീനിയേഴ്സ് വിഭാഗത്തിൽ പ്രവീൺ ജോസഫ്, സാന്ദ്ര എസ്. വാര്യർ, എൽ. അമൃത എന്നിവരും മാസ്റ്റേഴ്സ് വിഭാഗത്തിൽ രേഷ്മ കെ. കണ്ണൻ, ശ്രീജ പ്രിയദർശനൻ, ദിവ്യ പി. നായർ എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
കാർട്ടൂൺ മത്സരം ജൂനിയേഴ്സ് വിഭാഗത്തിൽ അനാമിക രാജീവ്, ഇയാൻ ഷെല്ലി, ജഗൻ രാജ് എന്നിവരും സീനിയേഴ്സ് വിഭാഗത്തിൽ സി.അനൂപ് ശങ്കർ , അലീന ജേക്കബ്, എസ്. ലുതുഫിയ എന്നിവരും മാസ്റ്റേഴ്സ് വിഭാഗത്തിൽ എ. സതീഷ് കുമാർ, ഷാജി പി. ഏബ്രഹാം, സാബു തോമസ് എന്നിവരും സമ്മാനത്തിനർഹരായി.
വിജയികൾക്കുള്ള സമ്മാനദാനം പുസ്തകോത്സവത്തിന്റെ അവസാന ദിനമായ 13നു ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടുവരെ നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കും.