വികസിത ഭാരതത്തിന് യുവജനങ്ങളുടെ പങ്ക് അനിവാര്യം: ഗവർണർ അർലേക്കർ
1493466
Wednesday, January 8, 2025 5:58 AM IST
തിരുവനന്തപുരം: യുവജനങ്ങളുടെ പുരോഗതിയും അവരുടെ പങ്കാളിത്തവുമില്ലാതെ രാജ്യത്തിന് വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.
കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായുള്ള വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ പങ്കെടുക്കുന്ന കേരള സംഘത്തിന് രാജ്ഭവനിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തു മുതൽ 12 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൽ കേരളത്തെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട 39 അംഗ സംഘത്തെ ഗവർണർ അഭിനന്ദിച്ചു.
നെഹ്റു യുവകേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ എം. അനിൽകുമാർ വികസിത ഭാരത് പരിപാടിയെ കുറിച്ച് വിശദീകരിച്ചു. വിവിധ ഘടങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ച 39 യുവതീ യുവാക്കളാണ് കേരള സംഘത്തിലുള്ളത്.