കലകളിലെ കലാപം : ഇന്നുകൂടി
1493476
Wednesday, January 8, 2025 6:09 AM IST
നടന മികവിൽ അഭിലക്ഷ്മി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാലാം ദിനം മണക്കാട് ഗവ.എച്ച്എസ് എസിലെ കരമനയാർ നൃത്തചുവടുകൾ കൊണ്ട് വിസ്മയിപ്പിച്ച് അഭിലക്ഷ്മി. വിഷ്ണുഭഗവാന്റെ രൂപമാറ്റമായ മോഹിനിയായും ശാപമോചനം ലഭിക്കുന്ന ശൂർപ്പണഖയയുമായാണ് അഭിലക്ഷ്മി കേരള നടനത്തിൽ നിറഞ്ഞാടിയത്.
കൊല്ലം ചവറ ഗവ. എച്ച്എസ്എസിലെ പന്ത്രണ്ടാം ക്ലാസുകാരിയാണ് അഭിലക്ഷ്മി. കഴിഞ്ഞ രണ്ടുതവണയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം എന്നീ ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
ഇത്തവണയും കേരളനടനത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. 10 വർഷമായി നൃത്തം അഭ്യസിക്കുന്ന അഭിലക്ഷ്മി 2023ലെ കേരളോത്സവത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം എന്നീയിനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. ഭാവിയിലും നൃത്തത്തിൽത്തന്നെ ശ്രദ്ധിക്കാനാണ് അഭില ക്ഷ്മി ആഗ്രഹിക്കുന്നത്.