എൻഎസ്എസ് കരയോഗം
1493181
Tuesday, January 7, 2025 6:01 AM IST
നേമം: കരുമം ഇടഗ്രാമം തങ്കപ്പൻപിള്ള സ്മാരക എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് സി. വേലപ്പൻ നായരുടെ അധ്യക്ഷതയിൽ നടന്ന യോഗം താലുക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്യതു.
വിദ്യാഭാസ എൻഡോവ്മെന്റ്, ക്യാഷ് അവാർഡ്കൾ എന്നിവ വിതരണം ചെയ്യതു. കരയോഗം ഭാരവാഹികളായ എൻ. രാമചന്ദ്രൻ നായർ, ആർ. സതീഷ് കുമാർ ആർ.കെ. രഞ്ജിത് എസ്. രാജഗോപാൽരമാകൃഷ്ണ, വൈകോമളകുമാരി എന്നിവർ പങ്കെടുത്തു.