സൗജന്യ ഹെൽത്ത് ക്യാമ്പ്
1493190
Tuesday, January 7, 2025 6:01 AM IST
വെഞ്ഞാറമൂട്: സത് സ്പന്ദന വെൽനെസ് റിട്രീറ്റിന്റെയും വൈഎംസിഎ വേറ്റിനാടിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു.
വേറ്റിനാട് വൈഎംസിഎ കേന്ദ്രത്തിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമുതൽ നാലുമണിവരെ നടന്ന ഹെൽത്ത് ക്യാമ്പിൽ ഫിസിയോതെറാപ്പി, ആയുർവേദ രംഗത്തെ വിദഗ്ദ്ധർ രോഗികൾക്ക് ചികിത്സാ നിർദേശങ്ങൾ നൽകി. നിരവധിപേർ ക്യാമ്പിൽ പങ്കെടുത്തു.