ഓടകളുടെ മേല്മൂടികള് അപകടഭീഷണിയില്‍
1493465
Wednesday, January 8, 2025 5:51 AM IST
പേരൂര്‍ക്കട: ജഗതി റോഡില്‍ തകർന്ന ഓടയുടെ മൂടികൾ കാൽനടയാത്രക്കാർക്കു ഭീഷണി സൃഷ്ടിക്കുന്നതായി നാട്ടുകാർ. ജഗതി ജംഗ്ഷന് മുതല്‍ 200 മീറ്ററോളം ദൂരത്തിലാണ് ഓടയിലെ മേല്മൂടികള് ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ചില ഭാഗത്ത് ഓടകളുടെ മേല്മൂടികള് സ്ഥാനംതെറ്റി കിടക്കുമ്പോള്‍ മറ്റു ചിലസ്ഥലങ്ങളില്‍ ഇവ ഇളകി കുത്തനെ നില്‍ക്കുകയാണ്.
കാൽനടയാത്രികർക്കാണ് ഏറെയും ബുദ്ധിമുട്ടുണ്ടാകുന്നത്. രാത്രികാലങ്ങളില്‍ തെരുവുവിളക്കുകള്‍ പ്രകാശിച്ചില്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് ഇതുവഴി നടക്കാനും സാധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.