തി​രു​വ​ന​ന്ത​പു​രം: 63-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് ഇന്ന് സ​മാ​പ​നം. സമ്മേളനം വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​ധാ​ന വേ​ദി​യാ​യ സെ​ന്‍​ട്ര​ല്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ആ​രം​ഭി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ടോ​വി​നോ തോ​മ​സ്, ആ​സി​ഫ​ലി എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യെ​ത്തും. മ​ന്ത്രി ജി. ​ആ​ര്‍‌. അ​നി​ല്‍ അ​ധ്യ​ക്ഷ​നാ​കും. ക​ലോ​ത്സ​വ സ്വ​ര്‍​ണ​ക്ക​പ്പ് വി​ത​ര​ണ​വും 62ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ​യും 2023 സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ​യും മാ​ധ്യ​മ പു​ര​സ്‌​കാ​ര വി​ത​ര​ണ​വും മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി നി​ര്‍​വ​ഹി​ക്കും.

സ്പീ​ക്ക​ര്‍ എ.​എ​ന്‍‌. ഷം​സീ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​യോ​ടെ മ​ത്സ​ര​ങ്ങ​ള്‍ എ​ല്ലാം പൂ​ര്‍​ത്തി​യാ​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന​ര​യ്ക്ക് അ​പ്പീ​ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കും.