സുകുമാരൻനായർ മാപ്പു പറയണം: എസ്എൻഡിപി ഏകോപന സമിതി
1493470
Wednesday, January 8, 2025 5:58 AM IST
തിരുവനന്തപുരം: ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റുമായ ആചാര്യശ്രീ സച്ചിദാനന്ദ സ്വാമികളെ അധിക്ഷേപിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പരസ്യമായി മാപ്പു പറയണമെന്ന് എസ്എൻഡിപി ഏകോപന സമിതി കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
എൻഎസ്എസും ആർഎസ്എസ് ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും ഏകോപന സമിതി അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി.
എല്ലാ ക്ഷേത്രങ്ങളിലും എല്ലാവരും ധൈര്യസമേതം ഷർട്ട് ധരിച്ച് കയറണമെന്നും എല്ലാ ഭക്തജനങ്ങളോടും പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് നന്ദാവനം സുശീലൻ അധ്യക്ഷത വഹിച്ചു.