കുടിവെള്ള കണക്ഷന് നിഷേധിക്കുന്നതായി പരാതി
1493464
Wednesday, January 8, 2025 5:51 AM IST
വെള്ളറട: വെള്ളറട വാര്‍ഡിലെ ചെറുകരവിളാകം പ്രദേശത്തെ പതിനഞ്ചോളം വരുന്ന വീട്ടുകാര്‍ക്ക് സൗജന്യ ശുദ്ധജല വിതരണ പദ്ധതി നിഷേധിക്കുന്നതായി പരാതി. സമീപ പ്രദേശങ്ങളിലെല്ലാം കണക്ഷന് ലഭിച്ചിട്ടും ഈ പ്രദേശത്ത് കണക്ഷന് നല്കാന് ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വിഷയം വാര്‍ഡ് മെമ്പറോട് പറഞ്ഞപ്പോള്‍ പ്രദേശത്തെ റോഡ് കുഴിക്കാന്‍ കഴിയില്ലായെന്നും അതിനാല്‍ കണക്ഷന് തരുവാന്‍ നിര്‍വാഹമില്ലെന്നും പറഞ്ഞതായി നാട്ടുകാർ ആരോപിക്കുന്നു.
വരുന്ന വേനല്‍ക്കാലത്ത് രൂക്ഷമായ ജലക്ഷാമം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതർ ഇടപെട്ട് പ്രദേശത്ത് അടിയന്തരമായി ശുദ്ധജല കണക്ഷന് ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി വെള്ളറട ഏരിയകമ്മിറ്റി അറിയിച്ചു.