സമരപ്രഖ്യാപന കൺവൻഷൻ
1493471
Wednesday, January 8, 2025 5:58 AM IST
നെടുമങ്ങാട് : അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ 22ന് അധ്യാപകരും ജീവനക്കാരും നടത്തുന്ന സൂചന പണിമുടക്കത്തിന്റെ പ്രചരണാർഥം നെടുമങ്ങാട് മേഖലാതല സമരപ്രഖ്യാപന കൺവൻഷൻ നടത്തി.
ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.ബാലകൃഷ്ണൻ സമരപ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ നെടുമങ്ങാട് മേഖലാ പ്രസിഡന്റ് എച്ച്.എൻ ബ്രൂസ്ഖാൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം വി.കെ മധു, തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ്. സജീവ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.എൽ. ലിജു, രമേശ് ബാബു, മേഖലാ സെക്രട്ടറി എം.അച്ചു, ട്രഷറർ ജെ.കെ. ഷിബു എന്നിവർ പ്രസംഗിച്ചു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പുനസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത കുടിശികയും പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയും അനുവദിക്കുക,
ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ്പ് പദ്ധതി സർക്കാർ ഏറ്റെടുക്കുക, തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് സമര പ്രഖ്യാപന കൺവെൻഷൻ പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.