കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തി
1493459
Wednesday, January 8, 2025 5:51 AM IST
ചവറ: രണ്ട് സ്കൂളുകളില്‍ നിന്ന് കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തി. ചവറയിലെ ഒരു സ്കൂളില്‍ നിന്ന് പെണ്‍കുട്ടിയെയും നീണ്ടകര പുത്തന്‍തുറയിലെ ഒരു സ്കൂളില്‍ നിന്ന് രണ്ട് ആണ്‍കുട്ടികളെയും കാണാതായ സംഭവത്തിൽ ചവറ പോലീസില്‍ പരാതി ലഭിച്ചത്.
ചവറ പോലീസിന്റെ അന്വേഷണത്തിൽ ആണ്‍കുട്ടികള്‍ കോട്ടയത്ത് ഉണ്ടെന്ന് മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം സ്റ്റേഷനുമായി ബന്ധപ്പെട്ട് ആണ്‍കുട്ടികളെ കണ്ടെത്തി. പെൺകുട്ടിയെ സമീപ പ്രദേശത്ത് നിന്ന് കണ്ടെത്തി.