പൂ​ന്തു​റ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​മ്പ​വ​ല​യി​ല്‍ അ​ക​പ്പെ​ട്ട തി​മിം​ഗ​ല സ്രാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി പൂ​ന്തു​റ​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10നാ​ണ് സ്രാ​വ് വ​ല​യി​ല്‍ അ​ക​പ്പെ​ട്ട​ത്.

പൂ​ന്തു​റ സ്വ​ദേ​ശി​യാ​യ ഡേ​വി​ഡ്‌​സി​ന്‍റെ ക​മ്പ​വ​ല​യി​ല്‍ ക​യ​റി​യ തി​മിം​ഗ​ല സ്രാ​വി​നെ 'സേ​വ് വെ​യി​ല്‍ ഷാ​ര്‍​ക്ക് ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ബാ​ന്‍​സി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര്‍​ന്ന് ത​ള്ളി ക​ട​ലി​ലേ​യ്ക്ക് ത​ന്നെ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ച​യ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. സ്രാ​വി​ന് പ​രി​ക്കു​ക​ള്‍ യാ​തൊ​ന്നും സം​ഭ​വി​ക്കാ​തെ വ​ല കീ​റി​മാ​റ്റി​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം സ​ജ​മാ​ക്കി​യ​ത്. പൂ​ന്തു​റ​യി​ലെ ക​ട​ലി​നോ​ട് ചേ​ര്‍​ന്നു​ള്ള തീ​ര​ത്ത് അ​ണ​ഞ്ഞ തി​മിം​ഗ​ല സ്രാ​വി​നെ കാ​ണാ​ന്‍ വ​ന്‍ ജ​ന​ത്തി​ര​ക്കാ​ണു​ണ്ടാ​യ​ത്.